അലൈഡ് ഹെൽത്ത് സയൻസ് ബിരുദപ്രോഗ്രാമുകൾ

Share our post

കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെകീഴിൽ, ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെകീഴിലുള്ള നാലുസ്ഥാപനങ്ങളിലെ ബിരുദതല അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കോഴ്സുകൾ
ബാച്ച്‌ലർ ഓഫ് ഫിസിയോതെറാപ്പി: വ്യായാമത്തിൽകൂടിയുള്ള രോഗചികിത്സ സംബന്ധമായ പഠനമാണ് ഫിസിയോതെറാപ്പി. ചലനസംബന്ധമായ താത്‌കാലിക പരിമിതികൾ വിലയിരുത്തി അതിനു പരിഹാരംകണ്ടെത്താനുള്ള രീതികൾ ആസൂത്രണംചെയ്തു നടപ്പാക്കുന്നവരാണ് ഫിസിയോതെറാപ്പിസ്റ്റുകൾ.

ബാച്ച്‌ലർ ഇൻ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്: കൃത്രിമ അവയവങ്ങളുടെ രൂപകല്പന, നിർമാണം മുതലായവയുമായി ബന്ധപ്പെട്ട പഠനങ്ങൾ (പ്രോസ്തറ്റിക്സ്), ചികിത്സയുമായി ബന്ധപ്പെട്ടുള്ള സഹായ ഉപകരണങ്ങളുടെ രൂപകല്പന, നിർമാണം സംബന്ധിച്ച പഠനങ്ങൾ (ഓർത്തോട്ടിക്സ്) എന്നിവയടങ്ങുന്നതാണ് പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് കോഴ്സ്.

ബാച്ച്‌ലർ ഓഫ് ഓക്യുപ്പേഷണൽ തെറാപ്പി: ശാരീരിക, മാനസിക പരിമിതികളെ ഫലപ്രദമായി നേരിടാനുള്ള പ്രവൃത്തികളെസംബന്ധിച്ച പഠനങ്ങളാണ് ഓക്യുപ്പേഷണൽ തെറാപ്പി.

പ്രവേശനസ്ഥാപനങ്ങൾ
കൊൽക്കത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ് (എൻ.ഐ.എൽ.ഡി.), കട്ടക്കിലെ സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.വി. എൻ.ഐ.ആർ.ടി.എ.ആർ.), ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (എൻ.ഐ.ഇ.പി.എം.ഡി.), പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റ്സ് (പി.ഡി.യു.എൻ.ഐ.പി.പി.ഡി.)

യോഗ്യത
നിശ്ചിതവിഷയങ്ങൾ പഠിച്ച് 10+2/തത്തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.പൊതുപ്രവേശന പരീക്ഷ ജൂലായ് ഒൻപതിന്. പ്ലസ്ടു സയൻസ് നിലവാരത്തിലെ 100 മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള പരീക്ഷയുടെ ദൈർഘ്യം രണ്ടുമണിക്കൂർ. രണ്ടു ഭാഗങ്ങളുള്ള ഒരു പേപ്പർ ഉണ്ടാകും. ജനറൽ എബിലിറ്റി ആൻഡ്‌ ജനറൽ നോളജ് എന്നിവയിൽ നിന്ന്‌ 10 മാർക്കിനുള്ള ചോദ്യങ്ങൾ ആദ്യഭാഗത്തുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ്‌ സുവോളജി)/ മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഓരോന്നിൽ നിന്നും 30 വീതം ചോദ്യങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകും. നെഗറ്റീവ് മാർക്ക്‌ ഇല്ല. അപേക്ഷ www.niohkol.nic.in വഴി ജൂൺ 20-ന് വൈകീട്ട് അഞ്ചുവരെ നൽകാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!