പ്രായം കുറഞ്ഞ ഹജ്ജ് തീർഥാടകനായി ഷമ്മാസ്

മട്ടന്നൂർ : കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകനായി 14 കാരനായ മഞ്ചേശ്വരം ഓർക്കാടി സ്വദേശി മുഹമ്മദ് ഷമ്മാസ്. മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
പിതാവ് ബാക്രവേരി യു. പി. സ്‌കൂൾ അധ്യാപകൻ അബ്ദുൾ കരീം, മാതാവ് ഷരീഫ എന്നിവരോട് ഒപ്പമാണ് ഷമ്മാസ് ഹജ്ജിന് പോകുന്നത്. ഷമ്മാസിന്റെ യാത്രാ രേഖകൾ ടി. ഐ. മധുസൂദനൻ എം. എൽ. എ കൈമാറി.
ഹജ്ജ് കമ്മിറ്റിയംഗം പി. പി. മുഹമ്മദ് റാഫി, നോഡൽ ഓഫീസർ അബ്ദുൾ ഗഫൂർ, എസ്. നജീബ്, സി. കെ സുബൈർ ഹാജി എന്നിവർ പങ്കെടുത്തു.