എം.ജി. ബിരുദം: ഒന്നാം വർഷകോഴ്സുകളിലേക്ക് ആദ്യ അലോട്‌മെന്റ്‌ പ്രസി​ദ്ധീകരിച്ചു

Share our post

മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദകോഴ്സുകളിൽ പ്രവേശത്തിനുള്ള ആദ്യ അലോട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക് ഓൺലൈനിൽ ഫീസ് അടച്ച് താത്കാലിക പ്രവേശനം നേടാം.

താത്കാലികപ്രവേശനത്തിന് കോളേജുകളിൽ പോകേണ്ടതില്ല. ഓൺലൈനിൽ ലഭിക്കുന്ന അലോട്മെൻറ് മെമ്മോ ജൂൺ 22-ന് മുൻപ് കോളേജുകളിലേക്ക് ഇ-മെയിൽ ചെയ്ത് താത്കാലികപ്രവേശനം ഉറപ്പുവരുത്തണം. പ്രവേശനം ഉറപ്പാക്കിയതിൻറെ രേഖയായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യണം.

സ്ഥിരപ്രവേശനം നേടുന്നതിന് കോളേജുകളിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടയ്ക്കണം. ഒന്നാം ഓപ്ഷനിൽ അലോട്മെൻറ് ലഭിച്ചവർ സ്ഥിരപ്രവേശനം എടുക്കണം. ഇവർക്ക് താത്കാലികപ്രവേശനം എടുക്കുന്നതിന് ക്രമീകരണമില്ല.

22-ന് വൈകുന്നേരം നാലിനുമുൻപ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്മെൻറ് ഉറപ്പാക്കാത്തവരുടെയും അലോട്മെൻറ് റദ്ദാകും.

പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികൾ സർവകലാശാലയ്ക്ക് നൽകുന്നതിന് കൺഫർമേഷൻ സ്ലിപ്പ് കൈവശമുണ്ടായിരിക്കണം. 23-ന് ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സൗകര്യമുണ്ടാകും. പുതുതായി ഓപ്ഷനുകൾ ചേർക്കാൻ കഴിയില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!