ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്

Share our post

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ സെന്ററില്‍ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് എന്നിവയാണ് കോഴ്സുകള്‍.

യോഗ്യത പ്ലസ്ടു/ പ്രി ഡിഗ്രി/ തത്തുല്യം. കാലാവധി ഒരു വര്‍ഷം. അപേക്ഷ ഫോറം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ സെന്ററില്‍ നിന്നും 100 രൂപക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും, 50 രൂപക്ക് പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ലഭിക്കും.

www.fcikerala.org ല്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം പ്രിന്‍സിപ്പല്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ എന്ന വിലാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ടൗണ്‍ ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സ്വന്തം മേല്‍ വിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കാര്‍ഡും പ്രോസ്പെക്ടസില്‍ പറയുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അടക്കം അപേക്ഷിക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30ന് വൈകിട്ട് അഞ്ചു മണി. വിലാസം ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍, ഒണ്ടേന്‍ റോഡ് പി ഒ, 670001. ഫോണ്‍: 0497 2706904, 0497 2933904, 9895880075.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!