ഹിജ്റ കലണ്ടർ പ്രകാശനം ചെയ്തു

കോഴിക്കോട് :ഹിജ്റ കമ്മിറ്റി ഇന്ത്യയുടെ ഹിജ്റ 1445 വർഷത്തെ കലണ്ടർ ഖാലിദ് മൂസ നദ്‌വി ശൈഖ് അലാവുദ്ദീൻ മക്കിക് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ഹിജ്റ കമ്മിറ്റി ഇന്ത്യ പ്രവർത്തക സംഗമത്തിലയിരുന്നു കലണ്ടർ പ്രകാശനം.
പ്രവർത്തക സംഗമം ഷെയ്ഖ് അലാവുദ്ദീൻ മക്കി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുൽ ഹഫീദ് നദ്‌വി അധ്യക്ഷത വഹിച്ചു. ഡോ. കോയക്കുട്ടി ഫാറൂഖി, അലി മണിക്ഫാൻ, ഡോ. മുഹമ്മദ് ഹസൻ, മുഹമ്മദ് മുഹിയുദ്ദീൻ ബാഖവി, കെ.വി. അബൂബക്കർ, വി. അലി, പി.എസ് ഷംസുദ്ദീൻ, ഫിറോസ് കോഴിക്കോട്, സൈനുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.