പ്രമാണ പരിശോധന ജൂണ്‍ 20ന്

കണ്ണൂര്‍: ജില്ലയില്‍ ആരോഗ്യ വകുപ്പ്/ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 ( കാറ്റഗറി നമ്പര്‍ 527/2019) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2023 ജൂണ്‍ 14ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന ജൂണ്‍ 20ന് ജില്ലാ പി .എസ്. സി ഓഫീസില്‍ നടക്കും.
ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്. എം .എസ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത് അസ്സല്‍ പ്രമാണങ്ങളുമായി പരിശോധനക്ക് ഹാജരാകണം.