കുവൈറ്റിലേക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന കുവൈറ്റിലേക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. ഫിസിഷ്യന്‍, കണ്‍സല്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, സീനിയര്‍ രജിസ്ട്രാര്‍, രജിസ്ട്രാര്‍ തസ്തികകളിലാണ് നിയമനം. എം. ബി. ബി. എസ്, എം.ഡി, പി. എച്ച്. ഡി എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍.
ആറ് മുതല്‍ 15 വര്‍ഷം വരെ പ്രവൃത്തി പരിചയം വേണം. പ്രായ പരിധി 55 വയസ്സ്. താമസ സൗകര്യം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25നകം kuwait@odepc.in ല്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2329440/41/42/43/45, 7736496574.