പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ 25 കോടിയുടെ പദ്ധതികൾ

പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന രീതിയിൽ 25 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് പറഞ്ഞു. കിഴക്കു ഭാഗത്ത് എല്ലാ സൗകര്യങ്ങളുമുള്ള പുതിയ പ്രവേശന കവാടം നിർമ്മിക്കും.
നിർത്തലാക്കിയ പാർസൽ ബുക്കിംഗ് സർവീസ് പുനരാരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി അംഗങ്ങളോടോപ്പം റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരുകാരുടെ ദീർഘകാല ആവശ്യമാണ് സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് ഒരു പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും. ഇത് 2024 മാർച്ച് മാസത്തിന് മുമ്പ് ഇവ ഒരുക്കും. പാസഞ്ചേഴ്സ് അസോസിയേഷൻ അമിനിറ്റീസ് കമ്മിറ്റിയംഗങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളും വ്യക്തികളും കമ്മിറ്റിക്ക് നിവേദനങ്ങൾ നൽകി.പയ്യന്നൂരിലെ മറ്റ് പദ്ധതികൾ:2800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കിഴക്കും പടിഞ്ഞാറും പാർക്കിംഗ് സൗകര്യം നിലവിലെ ഫുട് ഓവർ ബ്രിഡ്ജ് കൂടാതെ ഒന്നു കൂടി നിർമ്മിക്കുംപ്ളാറ്റ് ഫോമുകളിൽ മൂന്ന് ലിഫ്റ്റുകൾ ഒരുക്കും .സ്ത്രീകൾക്കായി പ്രത്യേക വിശ്രമമുറി രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ മികച്ച ഫ്ലോറിംഗ് സൗകര്യം