ബംഗളൂരു വിമാനത്താവളത്തിൽ ബസ് തൂണിലിടിച്ച് പത്ത് പേർക്ക് പരിക്ക്

ബംഗളൂരു: കെമ്പഗൗഡ വിമാനത്താവളത്തിൽ ഷട്ടിൽ ബസ് തൂണിലിടിച്ച് 10 പേർക്ക് പരിക്ക്. ടെർമിനൽ ഒന്നിൽനിന്നും രണ്ടിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് വിമാനത്താവളത്തിലെ തൂണിൽ ഇടിച്ചത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. ബസിൽ 17 പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു.