യു.പി.എസ്.സി വിജ്ഞാപനം: ആരോഗ്യമന്ത്രാലയത്തില്‍ അവസരങ്ങള്‍

Share our post

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ 109 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ മന്ത്രാലയത്തിന്റെ ഭാഗമായ ആയുഷ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍/ ലക്ചറര്‍ തസ്തികയിലാണ് 68 ഒഴിവുകള്‍. ഖനി, ജലശക്തി മന്ത്രാലയങ്ങളിലായി നാല് ഒഴിവുകളിലേക്കും യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിജ്ഞാപന നമ്പര്‍: 11/2023

അസിസ്റ്റന്റ് പ്രൊഫസര്‍/ ലക്ചറര്‍ (ആയുഷ് വകുപ്പ്): അനാട്ടമി-6, കമ്യൂണിറ്റി മെഡിസിന്‍-4, ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്‌സിക്കോളജി-4, ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്‌സ്-4, ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക-8, ഹോമിയോപ്പതിക് ഫാര്‍മസി-5, ഓര്‍ഗാനന്‍ ഓഫ് മെഡിസിന്‍-9, പ്രാക്ടീസ് ഓഫ് മെഡിസിന്‍-7, ഫിസിയോളജി ഇന്‍ക്ലൂഡിങ് ബയോകെമിസ്ട്രി-5, പതോളജി ആന്‍ഡ് മൈക്രോബയോളജി-4, റിപ്പെര്‍ട്ടറി-8, സര്‍ജറി-4 എന്നിങ്ങനെയാണ് ഒഴിവുകള്‍. ശമ്പളസ്‌കെയില്‍ ലെവല്‍-10. പ്രായം 40 വയസ്സ് കവിയരുത്.

സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്-III (ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം): മൈക്രോബയോളജി/ ബാക്ടീരിയോളജി- 26, പതോളജി- 15 എന്നിങ്ങനെയാണ് ഒഴിവുകള്‍. ശമ്പളസ്‌കെയില്‍ – ലെവല്‍ 11. പ്രായം 40 കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും: അസിസ്റ്റന്റ് സര്‍ജന്‍/ മെഡിക്കല്‍ ഓഫീസര്‍-2 (ഫറാക്കാ ബാരേജ് പ്രോജക്ട്), സീനിയര്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫ് മൈന്‍സ് – 2 (ബ്യൂറോ ഓഫ് മൈന്‍സ്).

വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ www.upsconline.nic.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂണ്‍ 29.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!