Connect with us

Kerala

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു; കരട് 19ന്

Published

on

Share our post

തിരുവനന്തപുരം : ഒമ്പത് ജില്ലകളിലെ 17 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ജൂൺ 19 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്ന് മുതൽ ജൂലൈ നാല് വരെ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിക്കും.

പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകൾ http://www.lsgelection.kerala.gov.in സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫാറം 5 ൽ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.

ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ സമർപ്പിക്കുവാൻ അവസരമുണ്ട്. ഓരോ ജില്ലയിലും തദ്ദേശസ്വയംഭരണ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീൽ അധികാരി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവ് തീയതി മുതൽ 15 ദിവസമാണ് അപ്പീൽ കാലയളവ്. രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് അംഗങ്ങളുടെ ആകസ്‌മിക ഒഴിവുകൾ വന്നിട്ടുള്ളത്.

ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ – ജില്ലാ , തദ്ദേശസ്ഥാപനം, വാർഡുനമ്പരും പേരും ക്രമത്തിൽ:

കൊല്ലം – തെന്മല ഗ്രാമപഞ്ചായത്തിലെ 05-ഒറ്റക്കൽ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ 02-പുഞ്ചിരിച്ചിറ.

ആലപ്പുഴ – തലവടി ഗ്രാമപഞ്ചായത്തിലെ 13-കോടമ്പനാടി.

കോട്ടയം – വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ 03-മറവൻ തുരുത്ത്,

എറണാകുളം – ഏഴിക്കര ഗ്രാമപഞ്ചായത്തിലെ 03-വാടക്കുപുറം, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 11-മുറവൻ തുരുത്ത്, മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ 04-കോക്കുന്ന്, പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 10-പഞ്ചായത്ത് വാർഡ്.

തൃശ്ശൂർ – മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 15-താണിക്കുടം.

പാലക്കാട് – പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ 07-താനിക്കുന്ന്.

മലപ്പുറം – പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിലെ 02-ചെമ്മാണിയോട്, ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 14-കളക്കുന്ന്, തുവ്വൂർ ഗ്രാമപഞ്ചായത്തിലെ 11-അക്കരപ്പുറം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 16-കട്ടിലശ്ശേരി.

കോഴിക്കോട് – വേളം ഗ്രാമപഞ്ചായത്തിലെ 17-പാലോടിക്കുന്ന്.

കണ്ണൂർ – മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 10-താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്തിലെ 11-പരീക്കടവ്.


Share our post

Kerala

നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.

ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’; ഡേറ്റിങ് ആപ്പിൽ പണം ചോരുന്നു, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Published

on

Share our post

ഷൊര്‍ണൂര്‍: ഓണ്‍ലൈന്‍വഴി ജോലിവാഗ്ദാനം ചെയ്ത് 12 ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.ഇടുക്കി അണക്കര വില്ലേജില്‍ ചക്കുപാലം അമ്പലമേട് കയത്തുങ്കല്‍ ഷാന്‍ (21) ആണ് അറസ്റ്റിലായത്.ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശി സ്വദേശിയായ സ്ത്രീയില്‍നിന്ന് 12,140,83 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. സാമൂഹികമാധ്യമംവഴി പാര്‍ട് ടൈം ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.കഴിഞ്ഞ നവംബര്‍ ഒന്ന്, രണ്ട് തീയതികളിലായി സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് പണം വിവിധ അക്കൗണ്ടുകളിലേക്ക് നല്‍കിയിരുന്നു. ഇതില്‍ 90,000 രൂപ ഷാനിന്റെ അക്കൗണ്ടിലേക്കെത്തിയതായി പോലീസ് കണ്ടെത്തി. ഈ പണം ഷാന്‍ ചെക്കുപയോഗിച്ച് പിന്‍വലിച്ചതായും പോലീസ് പറയുന്നു.

ഈ രീതിയില്‍ 10 ലക്ഷത്തോളം രൂപ മറ്റ് പലരുടെയും അക്കൗണ്ടുകളില്‍ നിന്നായി ഷാനിന് എത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.പിന്‍വലിച്ച 90,000 രൂപ മറ്റൊരാള്‍ക്ക് നല്‍കി അതില്‍നിന്ന് കമ്മിഷന്‍ കൈപ്പറ്റുകയായിരുന്നെന്നാണ് ഷാന്‍ പോലീസിന് നല്‍കിയ മൊഴി. ആലുവയില്‍ ബേക്കറിജോലിചെയ്യുന്ന ഷാനിനെ തിങ്കളാഴ്ച ഇടുക്കി രാജാക്കാട്ടുനിന്നുമാണ് പോലീസ് പിടികൂടിയത്.ഇന്‍സ്പെക്ടര്‍ വി. രവികുമാര്‍, എ.എസ്.ഐ. കെ. അനില്‍കുമാര്‍, പോലീസുകാരായ റിയാസ്, രവി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.


Share our post
Continue Reading

Kerala

നടപ്പാതയുണ്ടായിട്ടും അതിലൂടെ നടന്നില്ലെങ്കില്‍ കേസെടുക്കും”പുതിയ നിയമത്തിന് സര്‍ക്കാര്‍

Published

on

Share our post

തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കാനും സഞ്ചാരം സുഗമമാക്കാനും നിയമപരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിയമങ്ങള്‍ ലംഘിച്ചാല്‍ കാല്‍നടയാത്രക്കാര്‍ക്കെതിരേ കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് ഗതാഗത വകുപ്പ് കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരേ മാത്രമാണ് നിലവില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാവുക. കാല്‍നടയാത്രക്കാരും അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശുപാര്‍ശ.

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവരെയും നിയന്ത്രിത മേഖലയിലുള്ള മീഡിയനോ റോഡോ ബാരിക്കേഡുകളോ മറികടക്കുന്നവരെയും കാല്‍ നടയാത്രക്കാര്‍ക്കുള്ള ചുവന്ന സിഗ്‌നല്‍ കിടക്കെ റോഡ് മുറിച്ചുകടക്കുന്നവരെയും നടപ്പാത ഉണ്ടായിട്ടും അവയിലൂടെയല്ലാതെ നടക്കുന്നവരെയും നിയമനടപടിക്ക് വിധേയരാക്കണം എന്നാണ് ശുപാര്‍ശ. സീബ്രാ ക്രോസ്, നടപ്പാത, ഡിവൈഡര്‍, എഐ ക്യാമറ, ട്രാഫിക് സിഗ്‌നലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളിടത്താകണം നിയമം ആദ്യം നടപ്പാക്കേണ്ടതെന്നും ശുപാര്‍ശയിലുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!