മദ്യം കിട്ടാത്തതിന് തോക്കുചൂണ്ടി ഭീഷണി; തൃശ്ശൂരില്‍ നാലുപേർ കസ്റ്റഡിയിൽ

Share our post

തൃശ്ശൂർ: തൃശ്ശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് തോക്കു ചൂണ്ടി ഭീഷണി. കൺസ്യൂമർ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. മദ്യം വാങ്ങിയ ശേഷം കാർഡ് വഴി പണം നൽകാൻ ശ്രമിച്ചെങ്കിലും കാർഡ് പ്രവർത്തിച്ചില്ല. തുടർന്ന് മറ്റൊരു കാർഡുമായി വരാം എന്ന് പറഞ്ഞ് ഇവർ പുറത്തേക്ക് പോയി.

ഇവർ തിരിച്ചു വന്നപ്പോൾ ഒമ്പത് മണി കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞു. അപ്പോഴായിരുന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സംഭവത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനായി സമീപത്തെ ബാറുകളില്‍ നടത്തിയ പരിശോധനയില്‍ അരമന ബാറിൽ നിന്ന് നാലുപേരെയും പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശി റഫീക്, പാലക്കാർട് സ്വദേശി അബ്ദുൾ നിയാസ്, കോഴിക്കോട് സ്വദേശി നിസാർ, ജെയ്സൺ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

‘അടച്ച ഷട്ടർ പൊക്കി ഒരാൾ അകത്തേക്ക് വന്നു. വിൽപ്പനയിൽ നിന്ന് ലഭിച്ച 16 ലക്ഷത്തോളം രൂപ പുറത്ത് എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. അതിന് നേർക്കാണ് വരുന്നത് എന്ന് വിചാരിച്ച് അയാളെ പകുതിയിൽ വെച്ച് തടഞ്ഞപ്പോൾ മദ്യം വേണമെന്ന് പറഞ്ഞ് ബഹളം വെച്ചു.

പറ്റില്ല എന്ന് പറഞ്ഞ് കടയിൽ ഉണ്ടായിരുന്ന ആൾ തള്ളിപ്പിടിച്ചു. അപ്പോൾ രോഷാകുലനായെത്തിയ പുറത്തുള്ളയാൾ ജീവനക്കാരന് നേരെ തോക്കു ചൂണ്ടി. അകത്ത് കടന്ന ആളെ ബലമായി പുറത്താക്കി. മദ്യത്തിന് വേണ്ടിയിട്ടാണ് അവർ ഇത് ചെയ്തത്’ -ജീവനക്കാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!