കൗൺസലിങ്ങിൽ പെൺകുട്ടികൾ ദുരനുഭവം വെളിപ്പെടുത്തി, മൂന്ന് മദ്രസ അധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

മലപ്പുറം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ കേസിൽ മൂന്ന് മദ്രസ അധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ.
മദ്രസ അധ്യാപകരായ കുഞ്ഞഹമ്മദ് (64), ഹൈദ്രോസ് (50), മുഹമ്മദുണ്ണി (67) എന്നിവരെയു ബാവ (54) എന്നയാളുമാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്കൂളിൾ നടന്ന കൗൺസലിങ്ങിലാണ് പെൺകുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
തുടർന്ന് അധ്യാപകരും ഐ.സി.ഡി.എസ് കൗൺസിലറും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.