കണ്ണൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Share our post

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ സ്വകാര്യ ബസ് കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ പൊന്നുംപറമ്പ് സ്വദേശി ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെെകീട്ട് 6.30-നാണ് സംഭവം

ഇരിട്ടിയിൽ നിന്ന് പയ്യാവൂരിലേക്ക് അമിതവേ​ഗത്തിൽ വരികയായിരുന്ന ബസ്സാണ് ഇടിച്ചത്. എതിർദിശയിൽ നടന്നു വരികയായിരുന്ന ബാലകൃഷ്ണനെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രെെവർക്കെതിരെ പയ്യാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് പോലീസ് പിടിച്ചെടുത്തതായാണ് വിവരം.

അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ​ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!