ഓടംതോട് ക്ഷീര സംഘം തിരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പാനലിന് വിജയം

കണിച്ചാർ : ഓടംതോട് ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് വിജയം. യു.ഡി.എഫ് പാനലിനെയാണ് എൽ.ഡിഎഫ് തോൽപ്പിച്ചത്.
ഭരണ സമിതി അംഗങ്ങൾ: വി.യു. സെബാസ്റ്റ്യൻ (പ്രസി.), എൻ.സി. ജോസ്, നിഖിൽ.വി.ചാക്കോ, എൻ.കെ. ഉസ്മാൻ, ജീവ ജയ്സൺ, ശ്രീജ ഹരി, ടി.പി. സന്ധ്യ, ഡോളി ചാക്കോ.
എൽ.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിന് സി.പി.എം പേരാവൂർ ഏരിയ കമ്മറ്റിയംഗങ്ങളായ പി.വി. പ്രഭാകരൻ, ടി.വിജയൻ എന്നിവർ നേതൃത്വം നൽകി.