ഇനി കുട്ടികളുടെ പഠനപുരോഗതിയും ഹാജര്‍ നിലയും അറിയാം, ‘സമ്പൂര്‍ണ പ്ലസ്’ ആപ്പ് പ്രവര്‍ത്തനസജ്ജം

Share our post

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ പഠനപുരോഗതി അറിയാനുള്ള കൈറ്റിന്റെ ‘സമ്ബൂര്‍ണ പ്ലസ്’ ആപ്പ് പ്രവര്‍ത്തനസജ്ജമായി.

മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘സമ്ബൂര്‍ണ’ സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായി തയാറാക്കിയ മൊബൈല്‍ ആപ്’ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇതില്‍ കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താം.

രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാകും ഈ ആപ്പെന്ന് മന്ത്രി വ്യക്തമാക്കി.സമ്പൂർണ്ണ പ്ലസിന്റെ ആദ്യഘട്ട വിന്യാസം താല്പര്യം പ്രകടിപ്പിക്കുന്ന സ്‌കൂളുകളില്‍ നടപ്പാക്കും. ജില്ലാ അസംബ്ലി മണ്ഡലം തദ്ദേശഭരണ സ്ഥാപനം എന്നിങ്ങനെയും പ്രത്യേക താല്പര്യമെടുത്ത് ഇത് നടപ്പാക്കാവുന്നതാണ്.

കുട്ടികളുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ നിലനിര്‍ത്തി സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ഈ മൊബൈല്‍ ആപ് വികസിപ്പിച്ചത്. അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രത്യേകം ലോഗിന്‍ സൗകര്യവും ഉണ്ടാകും. കുട്ടികളുടെ ഫോട്ടോ സ്‌കാന്‍ ചെയ്‌തോ അല്ലാതെയോ ആണ് സമ്ബൂര്‍ണയില്‍ അപ്‌ലോഡ് ചെയ്യുക.

എന്നാല്‍ അധ്യാപകന് സമ്പൂർണ്ണ പ്ലസ് ആപ് ഉപയോഗിച്ച്‌ കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ടും വേഗത്തിലും പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാനാകും. പ്ലേസ്റ്റോറില്‍ ‘സമ്ബൂര്‍ണ പ്ലസ് ‘എന്നു നല്‍കി ഈ മൊബൈല്‍ ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സമ്പൂർണ്ണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്‌കൂളുകളില്‍ രക്ഷിതാവിന് നല്‍കിയ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യാം.

‘സമഗ്ര’വിഭവ പോര്‍ട്ടലിലെ പഠനസഹായികള്‍ അനായാസമായി സമ്പൂർണ്ണ പ്ലസ് ആപ്പ് വഴി കുട്ടികള്‍ക്ക് തുടര്‍ന്ന് ലഭിക്കും. മൊബൈല്‍ ആപ്പായി മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്ബ്യൂട്ടറുകളിലും സേവനങ്ങള്‍ ലഭ്യമാകും.സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സൈബര്‍ സേഫ്റ്റി പ്രോട്ടോകോള്‍ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം എന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!