മകന്‍ മരിച്ചതറിയാതെ മൂന്ന് ദിവസം മൃതദേഹത്തിനരികില്‍ അമ്മ; സംഭവം നാദാപുരത്ത്

Share our post

കോഴിക്കോട്: നാദാപുരം വളയത്ത് മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികില്‍ കഴിഞ്ഞത് മൂന്ന് ദിവസം. വളയം കല്ലുനിര മൂന്നാം കുഴി രമേശന്റെ മൃതദേഹത്തിനാണ് അമ്മ മന്തി കൂട്ടിരുന്നത്. ഈ വീട്ടില്‍ രമേശനും അമ്മയും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ എത്തിയ ബാങ്ക് ജീവനക്കാര്‍ ദുര്‍ഗന്ധം കാരണം വീടിന് അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കട്ടിലില്‍ മരിച്ച നിലയിലായിരുന്നു രമേശന്റെ മൃതദേഹം. കട്ടിലനിരികില്‍ ഇരിക്കുകയായിരുന്നു അമ്മ. ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളയം പോലീസ് എത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

അമ്മയും മകനും കാലങ്ങളായി ഇവിടെ താമസിച്ചുവരുന്നവരാണ്. ഇവര്‍ക്ക് പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!