മാലിന്യം തരംതിരിച്ചപ്പോള്‍ സ്വര്‍ണംകിട്ടി; ഉടമയ്ക്ക് തിരികെനല്‍കി ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍

Share our post

പയ്യന്നൂര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുനല്‍കി ഹരിതകര്‍മസേന പ്രവര്‍ത്തകര്‍. നഗരസഭയിലെ 44-ാം വാര്‍ഡിലെ വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക്മാലിന്യം തരംതിരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണം ലഭിച്ചത്.

ഹരിതകര്‍മസേനാ പ്രവര്‍ത്തകരായ ടി.രമ, എം.മണി, കെ.വിമല, കെ.രാജലക്ഷ്മി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നു. ഉടന്‍തന്നെ പ്രവര്‍ത്തകര്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.ദാക്ഷായണിയെ വിവരം അറിയിച്ച് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കി.

വെള്ളൂരിലെ പി.സുമതിയുടെ വീട്ടില്‍നിന്നും ലഭിച്ച പ്ലാസ്റ്റിക്കിന്റെ കവറിലായിരുന്നു കാല്‍പവന്‍ സ്വര്‍ണം കണ്ടത്തിയത്. നേരത്തേയും ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുകയും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!