Connect with us

KOLAYAD

ഐസ്‌ വിറ്റും ആക്രി കൈമാറിയും വായന്നൂരിൽ കളിസ്ഥലമൊരുങ്ങുന്നു

Published

on

Share our post

കോളയാട് : നാട്ടിലെ ഉത്സവപ്പറമ്പിൽ ‘ഐസുംവണ്ടീം’ എത്തി. നാട്ടുകാരും കുട്ടികളും മധുരം നുണഞ്ഞതോടെ അവർക്ക് സ്വന്തമായൊരു കളിസ്ഥലവുമൊരുങ്ങി. എങ്ങനെയെന്നല്ലേ. ആ കഥയാണ് കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ ജനകീയ സമിതിക്ക് പറയാനുള്ളത്. ഐസ് വിറ്റും ആക്രിസാധനങ്ങൾ ശേഖരിച്ചും പണപ്പയറ്റ് നടത്തിയും 25 സെന്റ് സ്ഥലത്ത് നാടിന് സ്വന്തമായി കളിസ്ഥലവും നീന്തൽക്കുളവുമൊരുക്കിയ കഥ.

ഇവിടെ കളിക്കാനായി നല്ലൊരു മൈതാനമില്ലായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ‘ഒരുഗ്രാമം ഒരുലക്ഷ്യം ഒരു കളിസ്ഥലം’ എന്ന ലക്ഷ്യവുമായി ജനകീയ സമിതി രൂപവത്കരിച്ചത്. അന്ന് ഒരുരൂപ പോലും കൈമുതലായി ഇല്ലാതിരുന്ന സമിതി നാലുമാസത്തിനകം 10 ലക്ഷത്തോളം രൂപ നാട്ടിൽനിന്ന് മാത്രം സമാഹരിച്ചു. അങ്ങനെ കണ്ണമ്പള്ളിയിലെ സ്വകാര്യവ്യക്തിയുടെ നീന്തൽക്കുളമടക്കുള്ള 25 സെന്റ് സ്ഥലം നാട്ടുകാർക്ക് സ്വന്തമാകും. ഈ മാസം അവസാനം സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടക്കും. കളിസ്ഥലത്തിനായി തുക കണ്ടെത്തിയ രീതിയാണ് കൗതുകകരം.

പണപ്പയറ്റ്, സമ്മാനക്കൂപ്പൺ, ലോട്ടറി…

ഐസ് വില്പന നടത്തി നേടിയത് 50,000 രൂപ. പിന്നീട് പല സംഘങ്ങളായി തിരിഞ്ഞ് വീടുകളിൽനിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ചു. ഇവ വിറ്റ്‌ 40,000 രൂപ കിട്ടി. കൂടുതൽ തുക ലഭിച്ചത് പണപ്പയറ്റിലൂടെ. പഴയകാല ഗ്രാമാന്തരീക്ഷം പുനഃസൃഷ്ടിച്ച് പണപ്പയറ്റിനായി സ്ഥലവും തീയതിയും ഉറപ്പിച്ചു. നാട്ടുകാർക്കായി ചായയും പലഹാരവുമൊരുക്കി. ഇതിലൂടെ രണ്ടുലക്ഷം രൂപ ലഭിച്ചു. സമ്മാനക്കൂപ്പൺ പദ്ധതിയും നടത്തി.

പെട്രോൾ, ഡീസൽ, ആട്, കോഴി, മുട്ട, നോട്ട് ബുക്ക്, ബൾബ് എന്നിങ്ങനെ 76 ഇന സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് നറുക്കെടുപ്പ്. സമ്മർ ബംബർ ലോട്ടറി ടിക്കറ്റുകൾ വാങ്ങി കമ്മിഷൻ ഇനത്തിലും സമ്മാനത്തുകയുമെല്ലാം ചേർത്ത് ചെറിയൊരു തുകയും കിട്ടി. ഇതിനുപുറമെ ‘നാടിനൊരു വിഷുക്കൈനീട്ടം’ എന്ന പേരിൽ ജനകീയ ഫണ്ട് സമാഹരണം നടത്തി. 10,000 രൂപവരെ സംഭാവനയായി നൽകിയ നാട്ടുകാരുണ്ട്. രജിസ്‌ട്രേഷനുശേഷം സ്ഥലം പഞ്ചായത്തിന് വിട്ടുനൽകാനാണ് സമിതിയുടെ തീരുമാനം. ഇവിടെ മറ്റു നിർമാണപ്രവൃത്തികളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കാനായി നിരീക്ഷണസമിതിയുമുണ്ടാകും.

 

പഞ്ചായത്തംഗങ്ങളായ ടി.ജയരാജൻ, പി.സുരേഷ് എന്നിവരാണ് സമിതി രക്ഷാധികാരികൾ. ഒ.ഗിരീഷ് പ്രസിഡന്റും കെ.സുരേഷ് സെക്രട്ടറിയും സി.എം.സനൂപ് ഖജാൻജിയുമായുള്ള 19 അംഗ സമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.


Share our post

KOLAYAD

കോളയാട്ട് ജനവാസ മേഖലയിൽ പുലിയുടേത് പോലുള്ള കാൽപ്പാടും പന്നിയുടെ ജഡവും

Published

on

Share our post

കോളയാട് : കണ്ണവം വനത്തിനകത്ത് പെരുവയിലെ ജനവാസ മേഖലയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും പന്നിയുടെ ജഡവും കണ്ടെത്തി. പാലയത്തുവയൽ സ്കൂളിനു സമീപം കിഴക്കേച്ചാൽ ഭാഗത്താണിത്. ഇന്നലെ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന്റെ കുറച്ചു ഭാഗം ഭക്ഷിച്ച നിലയിലാണ്.

കായലോടൻ ഗോപിയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെയാണു കാൽപ്പാടുകളും ജഡവും കണ്ടത്തെിയത്. കനത്ത ജാഗ്രതയിലാണു ജനങ്ങളും സ്കൂൾ അധികൃതരും. കണ്ണവം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജിജിലിന്റെ നേതൃത്വത്തിൽ കണ്ണവം, നെടുംപൊയിൽ സെക്‌ഷനുകളിലെ വനപാലക സംഘം സ്ഥലത്തെത്തി.

കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ്, സ്കൂൾ പ്രഥമാധ്യാപകൻ എ.ചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി.സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്നും ‌പട്രോളിങ് ശക്തമാക്കിയതായും കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജയേഷ്, വിജിഷ, ഗിനിൽ, ബിജേഷ്, ബിജു, വാച്ചർമാർ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.


Share our post
Continue Reading

KOLAYAD

സൈബർ തട്ടിപ്പിനെതിരെ കോളയാടിൽ ബോധവത്കരണ ക്ലാസ്

Published

on

Share our post

കോളയാട്: കണ്ണവം ജനമൈത്രി പോലീസും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷനും കോളയാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സൈബർ തട്ടിപ്പുകളുടെ ചതിക്കുഴികളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. കണ്ണവം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമൻ അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീജ പ്രദീപൻ, പി. രവി, കെ.വി.ബാലൻ, ജനമൈത്രി പോലീസുകാരായ സത്യൻ, വിശ്വംഭരൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

KOLAYAD

കോളയാട്ടെ വാർഡ് വിഭജനത്തിൽ യു.ഡി.എഫ് പ്രതിഷേധം

Published

on

Share our post

കോളയാട് : പഞ്ചായത്തിൽ വാർഡ് വിഭജനത്തിൽ അശാസ്ത്രീയത ആരോപിച്ച് യു.ഡി.എഫ് രംഗത്ത്. സി.പി.എം നിർദ്ദേശാനുസരണമാണ് വാർഡ് വിഭജനം നടത്തിയതെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. പുതിയ വാർഡായ ചങ്ങലഗേറ്റ് പത്ത് കിലോമീറ്ററോളം വിസ്തൃതവും വോട്ടർമാർക്ക് തീർത്തും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്.

യു.ഡി.എഫ് സ്ഥിരമായി വിജയിക്കുന്ന വാർഡുകളിലൊക്കെ പ്രകൃതിദത്തമായ അതിരുകൾ പരിഗണിക്കാതെ സാങ്കൽപ്പിക അതിരുകളിട്ടാണ് വിഭജനം നടത്തിയത്. വാർഡ് വിഭജനത്തിലെ പക്ഷപാതത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കും.

കെ.എം.രാജൻ അധ്യക്ഷത വഹിച്ചു. സാജൻ ചെറിയാൻ , എം.ജെ.പാപ്പച്ചൻ , കെ.വി.ജോസഫ് , റോയ് പൗലോസ് , അന്ന ജോളി , അഷ്‌റഫ് തവരക്കാടൻ , ജോർജ് കാനാട്ട് , വിൻസി കട്ടക്കയം , ബിജു കാപ്പാടൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!