കാട്ടുപന്നികളെ കൊല്ലുന്നതിന് ഷൂട്ടർമാരെ തേടുന്നു

തലശേരി : കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് ലൈസൻസ് ഉള്ള ഷൂട്ടർമാരെ തേടുന്നു. ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടു പന്നികളെ കൊല്ലുന്നതിനാണ് തലശ്ശേരി നഗരസഭ അപേക്ഷ ക്ഷണിച്ചത്. പരിചയസമ്പന്നരായ ലൈസൻസുള്ള ഷൂട്ടർമാർ ജുലൈ 15ന് ഉള്ളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിൽ രേഖാപ്രകാരം റിപ്പോർട്ട് ചെയ്യണം.