പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: വിതുരയിൽ പ്ലസ്ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിതുര ചായം സ്വദേശികളായ ചന്ദ്രൻ – ഷീലാ ദമ്പതിമാരുടെ മകൻ സജിൻ (17) ആണ് മരിച്ചത്.
രാവിലെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിൽ ആയിരുന്നു സജിനി കണ്ടെത്തിയത്. പനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ്. ആത്മഹത്യക്ക് കാരണം വ്യക്തമല്ല.
സംഭവത്തിൽ വിതുര പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)