കേരളം മുഴുവൻ 5 ജി സേവനമെന്ന് ജിയോ

കൊച്ചി: കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100 പട്ടണങ്ങളിലും ട്രൂ 5ജി സേവനം സേവനങ്ങൾ ലഭ്യമാക്കിയതായി ജിയോ അറിയിച്ചു.
നഗരങ്ങളിലെ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി ശൃംഖലയിലുണ്ട്. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച 5 ജി സേവനം 6 മാസം കൊണ്ടാണ് സംസ്ഥാനമാകെ വിപുലീകരിച്ചത്. 700, 3500 എം.എച്ച്.ഇസഡ് ബാൻഡുകളിൽ വലുതും മികച്ചതുമായ 5 ജി സ്‌പെക്ട്രം, കാരിയർ അഗ്രിഗേഷൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച സേവനം നൽകുന്നതായി ജിയോ വക്താവ് അറിയിച്ചു. കേരളത്തിലെ ജനങ്ങളോടുള്ള, പ്രത്യേകിച്ച് യുവജനങ്ങളോടുള്ള ജിയോയുടെ പ്രതിബദ്ധതയുടെ തെളിവാണ് നേട്ടം. സംസ്ഥാനത്തെ ഉപഭോക്താക്കൾ തിരഞ്ഞെടുത്ത ഓപ്പറേറ്ററും പ്രിയപ്പെട്ട സാങ്കേതിക ബ്രാൻഡുമാണ് ജിയോയെന്ന് വക്താവ് അറിയിച്ചു.