മാധ്യമ പ്രവര്‍ത്തകര്‍ തെറ്റ് ചെയ്‌താല്‍ കേസെടുക്കുക സ്വാഭാവികം: എം.വി ജയരാജന്‍

കണ്ണൂർ : മാധ്യമ പ്രവര്‍ത്തകര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്‌താല്‍ കേസെടുക്കുക സ്വാഭാവികമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷികളോ പ്രതികളെ ആയതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകില്ല.
മാധ്യമവേട്ടയുടെ ഇരയാണ് താൻ. എന്നെ കോടതി ശിക്ഷിച്ചത് മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ്. എന്നെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചപ്പോള്‍ 11 മാധ്യമപ്രവര്‍ത്തകര്‍ മൊഴി നല്‍കിഎം.വി ജയരാജൻ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ പ്രതിയാക്കിയാല്‍ അത് കമ്മ്യൂണിറ്റുകാരുടെ വേട്ടയാടലിന് ഉപയോഗിക്കുന്നതാണെങ്കില്‍ ശരിയും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്നതാണെങ്കില്‍ തെറ്റും എന്നുമാണ് നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയെന്നും എം.വി ജയരാജന്‍ പറഞ്ഞു.