ഇന്ധനവില കുറയുമെന്നു സൂചന

മാഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികളോട് ഇന്ധന വില കുറയ്ക്കുവാൻ സമ്മർദം ചെലുത്തി വരുന്നതായി സൂചന.
പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയോളം അടുത്ത ദിവസം കുറയുമെന്നാണ് കണക്ക് കൂട്ടൽ.
2022 ൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുമ്പോൾ കേന്ദ്ര നിർദേശപ്രകാരം എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടിയിരുന്നില്ല.
ഇന്ന് പെട്രോളിന് കണ്ണൂരിൽ 108.07 രൂപയും, ഡീസലിന് ലിറ്ററിന് 96. 99 രൂപയുമാണ്.അതേ സമയം മാഹിയിൽ വില യഥാക്രമം 93.80, 83.72 എന്നിങ്ങനെയാണ്.