ഗവ ഐ.ടി.ഐ പ്രവേശന അപേക്ഷ: ഇന്നുമുതൽ ജൂലൈ 15വരെ.

Share our post

തിരുവനന്തപുരം:സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. റഗുലർ സ്കീമിലുള്ള 72
ട്രേഡുകളിലേക്കാണ് (എൻസിവിടി,
എിവിടി) പ്രവേശനം. ഇന്നു മുതൽ ഏകജാലകം അഡ്മിഷൻ പോർട്ടലായ https://itiadmissions.kerala.gov.in ലൂടെ അപേക്ഷ നൽകാം.

അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 15ആണ്. റാങ്ക് ലിസ്റ്റ് ജൂലൈ 22ന് പ്രസിദ്ധീകരിക്കും. യോഗ്യത
അപേക്ഷകർക്ക് ഓഗസ്റ്റ് ഒന്നിനു 14 വയസ് തികയണം. ഡ്രൈവർകം മെക്കാനിക് (എൽഎംവി) ട്രേഡിലേക്കു 18 വയസ് തികയണം . ഉയർന്ന പ്രായപരിധിയില്ല.

എസ്. എസ്. എൽ. സി ജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തിരഞ്ഞെടുക്കാവുന്ന എൻജിനീയറിങ്, നോൺ എൻജിനീയറിങ് ട്രേഡുകളുണ്ട്. സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേഡ് 10 തുല്യതാപരീക്ഷ യോഗ്യതയായി പരിഗണിക്കും. മെട്രിക് ട്രേഡുകളിൽ സി.ബി.എസ്ഇ/ഐ.സി.എസ്ഇ പത്താം ക്ലാസ് സ്കൂൾതല പരീക്ഷ ജയിച്ചവരെയും നോൺ മെട്രിക് ട്രേഡുകളിൽ സി.ബി.എസ്ഇ പത്താം ക്ലാസ് സ്കൂൾ തല പരീക്ഷയിൽ
പങ്കെടുത്തവരെയും പരിഗണിക്കും. പ്രൈവറ്റായി എസ്. എസ്. എൽ. സി എഴുതി പരാജയപ്പെട്ടവർ അർഹരല്ല.

അപേക്ഷ

അപേക്ഷാ ഫീസ് 100 രൂപയാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം സമീപത്തെ വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഐ.ടി.ഐയിൽ സർക്കാർ അസൽ രേഖ പരിശോധന ജൂലൈ 18നു മുൻപു പൂർത്തിയാക്കണം.

സംവരണം

12 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുണ്ട്. http://labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. APPLY NOW-ൽ I.T.I Training Prgramme ലാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസ് പാസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ ബോർഡിൽ നിന്ന് സ്റ്റൈപന്റ് നൽകും.

അഡ്മിഷൻ ലഭിക്കുന്ന ഗവ. ഐ.ടി.ഐകളും ട്രേഡുകളും

ധനുവച്ചപുരം – വയർമാൻ, ചാക്ക – ടർണർ, കൊല്ലം – മെക്കാനിക്ക് ഡീസൽ, ഏറ്റുമാനൂർ -വെൽഡർ/ഫിൽറ്റർ, ചെങ്ങന്നൂർ – മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കളമശ്ശേരി – ഫിൽറ്റർ, ചാലക്കുടി – ടെക്നിക്കൽ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, മലമ്പുഴ – ഇലക്ട്രീഷ്യൻ, അഴിക്കോട് – ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കോഴിക്കോട് – റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ, കണ്ണൂർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!