പാലയാട്ടുകരി-വായന്നൂർ റോഡിൽ കാൽനട പോലും ദുസ്സഹം; കണ്ണടച്ച് അധികൃതർ

പേരാവൂർ: പേരാവൂർ-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെറ്റുവഴി-പാലയാട്ടുകരി-വായന്നൂർ റോഡിൽ കാൽ നട യാത്ര പോലും തടസ്സപ്പെട്ടിട്ടും അധികൃതർ പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം.
റോഡ് നവീകരണത്തിന്റെ ഭാഗമായി പാലയാട്ടുകരി കവലയിൽ കലുങ്ക് നിർമിച്ചതിന് സമീപം ചെളിക്കുളമായിട്ടും നീക്കം ചെയ്യാതെ കിടക്കുകയാണ്.
ഇത് എത്രയുമുടനെ നീക്കം ചെയ്ത് ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.