Connect with us

India

മൂലകോശത്തിൽ നിന്ന് പിറന്നു; ലോകത്തെ ആദ്യ കൃത്രിമമനുഷ്യഭ്രൂണം

Published

on

Share our post

ലണ്ടൻ: മൂലകോശങ്ങളുപയോഗിച്ച് ലോകത്തെ ആദ്യകൃത്രിമ മനുഷ്യഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. മനുഷ്യവികാസത്തിന്റെ ആദ്യഘട്ടത്തിലെ ഭ്രൂണങ്ങളുമായി സാമ്യമുള്ളവയാണ് സൃഷ്ടിച്ചത്. യു.എസിൽ നിന്നും യു.കെ.യിൽ നിന്നുമുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിൽ.

പ്രത്യുത്പാദന പ്രക്രിയയിൽ അണ്ഡത്തിന്റെയും ബീജത്തിന്റെയും ആവശ്യകതയെ ചോദ്യംചെയ്യുന്നതാണ് കണ്ടെത്തൽ.ജനിതകവൈകല്യങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ആവർത്തിച്ചുണ്ടാകുന്ന ഗർഭച്ഛിദ്രത്തിന്റെ ജീവശാസ്ത്രപരമായ കാരണങ്ങൾ തുടങ്ങിയവയെക്കുറിച്ച് കൃത്രിമഭ്രൂണങ്ങൾ കൂടുതൽ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷ.

14 ദിവസത്തെ വളർച്ചയുള്ള ഈ സിന്തറ്റിക് ഭ്രൂണത്തിൽ സ്പന്ദിക്കുന്ന ഹൃദയമോ തലച്ചോറോ ഒന്നും വികസിച്ചിട്ടില്ല. എന്നാൽ, ഗർഭസ്ഥശിശുവിന്റെ വളർച്ചയിൽ നിർണായകമായ മറുപിള്ള (പ്ലാസന്റ), ഭ്രൂണത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം (യോക്ക് സാക്ക്) എന്നിവയുടെ നിർമാണ കോശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.

കൂടാതെ അണ്ഡത്തിന്റെയും ബീജത്തിന്റെയും മുൻഗാമികളായ പൂർവകോശങ്ങളുടെ സാന്നിധ്യവുമുണ്ട്.കേംബ്രിജ് സർവകലാശാലയുടെയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെയും സഹായത്തോടെ പ്രൊഫ. മഗ്ദലേന സെർണിക്ക ഗൊയെറ്റ്സാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.

അമ്മയുടെ ഗർഭപാത്രത്തിൽ കൃത്രിമഭ്രൂണം നിക്ഷേപിക്കുക എന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടു തന്നെ കൃത്രിമ ഭ്രൂണങ്ങളെ ക്ലിനിക്കലായി ഉപയോഗിക്കുന്നതിന് സമീപകാല സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മാത്രമല്ല, ആദ്യഘട്ടവികാസത്തിനപ്പുറം ഭ്രൂണത്തിന് ജീവജാലമായി വളരാനുള്ള കഴിവുണ്ടോ എന്ന കാര്യവും അവ്യക്തമാണ്.

മൂലകോശങ്ങളുപയോഗിച്ച് ഒരു സാധാരണ പൂർണ വളർച്ചയെത്തിയ ഭ്രൂണം നിർമിച്ചെടുക്കുകയാണെങ്കിൽ അത് മനുഷ്യവികാസത്തെക്കുറിച്ചുള്ള അനേകം ചോദ്യങ്ങൾക്ക് ഉത്തരംനൽകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

മുമ്പ് ചുണ്ടെലിയുടെ മൂലകോശമുപയോഗിച്ച് കുടൽ, വളർച്ചയുടെ പ്രാരംഭഘട്ടത്തിലുള്ള തലച്ചോറ്, മിടിക്കുന്ന ഹൃദയം എന്നിവയുള്ള ഭ്രൂണസമാനമായ ഘടന സെർണിക്കയും സംഘവും വികസിപ്പിച്ചിരുന്നു. ഐ.വി.എഫ്.പോലുള്ള ബീജ സങ്കലനമാർഗങ്ങളിലൂടെ മനുഷ്യഭ്രൂണങ്ങൾ സൃഷ്ടിക്കുന്നതിന് നിലവിൽ നിയമങ്ങളുണ്ട്.

എന്നാൽ, മൂലകോശമുപയോഗിച്ച് ഭ്രൂണങ്ങൾ നിർമിക്കുന്നതിന് പുതിയ നിയമനിർമാണം ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. നിലവിൽ 14 ദിവസംമാത്രമേ ശാസ്ത്രജ്ഞർക്ക് ലാബിൽ നിയമപരമായി ഭ്രൂണം വളർത്താൻ പാടുള്ളൂ.

മൂലകോശങ്ങൾ

ഏത് കോശമായും മാറാൻ‌ ശേഷിയുള്ള അടിസ്ഥാന കോശങ്ങളാണ് ഇവ. ബഹുകോശ ജീവികളിൽ കാണപ്പെടുന്ന മൂലകോശങ്ങൾ ക്രമഭംഗംവഴി വിഭജനംനടത്തിയാണ് പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നത്. ഇവയെ പ്രത്യേക സാഹചര്യങ്ങളിൽ ( പരീക്ഷണശാലകളിലും മറ്റും ) നമ്മളാഗ്രഹിക്കുന്ന തരത്തിലുള്ള കോശങ്ങളായി നിർമ്മിച്ചെടുക്കാം. മൂലകോശങ്ങൾ രണ്ടുതരത്തിലുണ്ട്. എംബ്രിയോണിക് സ്റ്റെം സെൽ, അഡൽറ്റ് സ്റ്റെം സെൽ എന്നിവയാണവ.


Share our post

India

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം മൂന്നു ഭീകരരെ വധിച്ചു

Published

on

Share our post

ദില്ലി: ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചതായി വിവരം. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം.


Share our post
Continue Reading

India

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു

Published

on

Share our post

ദുബായ്/ വിതുര: മലയാളി യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ്‌ എയര്‍പോര്‍ട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കരാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.


Share our post
Continue Reading

India

സി.ബി.എസ്‌.ഇ 10, 12 ഫലം; വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സൗജന്യ കൗണ്‍സിലിങ്

Published

on

Share our post

ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സിബിഎസ്ഇ സൗജന്യ മാനസിക – സാമൂഹിക കൗണ്‍സിലിങ് സേവനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് 13-ന് ആരംഭിച്ച ഈ ഹെല്‍പ്പ് ലൈന്‍ 2025 മെയ് 28 വരെ ലഭ്യമാകും.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലമാണ് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 93.66 ശതമാനം വിജയത്തോടെ പത്താം ക്ലാസ് വിജയിച്ചു. ഏകദേശം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 88.39 ശതമാനം വിജയത്തോടെ പന്ത്രണ്ടാം ക്ലാസ്സും വിജയിച്ചു. വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ആരോഗ്യം ഉറപ്പാക്കാന്‍ ബോര്‍ഡ് തങ്ങളുടെ ശ്രമങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ലഭ്യമാക്കുന്ന സൗകര്യങ്ങള്‍

ടെലി-കൗണ്‍സിലിങ്:രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 65 പരിശീലനം ലഭിച്ച വിദഗ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.ഓണ്‍ലൈന്‍ വിഭവങ്ങള്‍: സിബിഎസ്ഇ വെബ്‌സൈറ്റും അതിന്റെ യൂട്യൂബ് ചാനലും മാനസിക ആരോഗ്യം, പഠന സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ പോഡ്കാസ്റ്റുകളും വീഡിയോകളും നല്‍കുന്നു. സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വെബ്‌സൈറ്റിലെ ‘കൗണ്‍സിലിങ്’ വിഭാഗം സന്ദര്‍ശിക്കുകയോ ഔദ്യോഗിക സിബിഎസ്ഇ ആസ്ഥാന യൂട്യൂബ് ചാനല്‍ പരിശോധിക്കുകയോ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!