ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ഇന്ന്

കേളകം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും വിവിധ മേഖലകളിലുള്ളവരെ ആദരിക്കലും വെള്ളിയാഴ്ച നടക്കും.
വിരമിക്കുന്ന ചുമട്ട് തൊഴിലാളികളെയും മുതിർന്ന പൗരന്മാരെയും ആദരിക്കും.പത്രസമ്മേളനത്തിൽ കേളകം യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ, ജനറൽ സെക്രട്ടറി എം. സി. സിബിച്ചൻ, ജോ. സെക്രട്ടറി ടിന്റോ ജേക്കബ്, വൈസ്. പ്രസിഡന്റുമാരായ സുരേഷ് ബാബു, കെ. എം. ശ്രീജ എന്നിവർ സംബന്ധിച്ചു.