ലൈസൻസ് പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി

കണ്ണൂർ : കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ ലൈസൻസ് എടുത്ത് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ലൈസൻസ് ഫീസ് അടച്ച മുഴുവൻ വ്യാപാരികളും അടിയന്തിരമായി ബന്ധപ്പെട്ട ഓഫിസുകളിൽ എത്തി ലൈസൻസ് കൈപ്പറ്റേണ്ടതാണ്. ഇനിയും ലൈസൻസ് പുതുക്കാത്തവർ പിഴയോട് കൂടി ഫീസ് അടച്ച് ലൈസൻസ് പുതുക്കി സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് കൈപറ്റി സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ഓൺ ലൈനായി ലൈസൻസ് അപേക്ഷകൾ സ്വീകരിക്കുന്ന ബി-ഡിവിഷൻ പരിധിയിൽ സർട്ടിഫിക്കറ്റ് അനുവദിച്ചതായി മൊബൈൽ ഫോണിൽ മെസേജ് അയച്ചിട്ടും ഇനിയും വാങ്ങാത്ത തളാപ്പ് ടെമ്പിൾവാർഡ്, സൗത്ത് ബസാർ, തായ് തെരു വാർഡിലെ വ്യാപാരികൾ 16,17 തീയതികളിലായി കോർപറേഷനിലെത്തി ലൈസൻസ് സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ട താണെന്നും സെക്രട്ടറി അറിയിച്ചു.