Kerala
ആധാറും പാനും ബന്ധിപ്പിച്ചോ? ജൂണ്‍ 30ന് മുമ്പ് ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?
നിങ്ങൾ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചോ? ജൂണ്‍ 30 ആണ് ഇവ രണ്ടും ബന്ധിപ്പിക്കുനതിനുള്ള അവസാന തീയതി. പാന്‍കാര്‍ഡ് ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു.
”1961ലെ ആദായ നികുതി നിയമം അനുസരിച്ച് പ്രത്യേക വിഭാഗത്തില്‍പ്പെടുന്നവര്‍ ഒഴികെയുള്ള എല്ലാവരും പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം,’ എന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ്
ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കലിൽ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ആരെല്ലാം?പാന്‍കാര്‍ഡ്-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കലില്‍ നിന്ന് ചില വിഭാഗം ആളുകളെ ഒഴിവാക്കിയിട്ടുണ്ട്. 2017ല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവ് പ്രകാരം ആസാം, ജമ്മു കശ്മീര്‍, മേഘാലയ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, പ്രവാസികള്‍, 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍, ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍ എന്നിവരെ പാന്‍കാര്‍ഡ് – ആധാര്‍ കാര്‍ഡ് എന്നിവ ബന്ധിപ്പിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാന്‍കാര്‍ഡ് എങ്ങനെ ആധാറുമായി ലിങ്ക് ചെയ്യാം?
പിഴ അടയ്ക്കാതെ സൗജന്യമായി ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയാണ് ജൂണ്‍ 30. അതിന് ശേഷവും ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കാവുന്നതാണ്. എന്നാല്‍ 1000 രൂപ പിഴ നല്‍കേണ്ടി വരും. എങ്ങനെയാണ് ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നത് എന്ന് നോക്കാം.
1. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫീസ് അടയ്ക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ എന്‍.എസ്ഡി.എല്‍ പേജ് ഓപ്പണ്‍ ആകും.
2. പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് നല്‍കാന്‍ ലഭിക്കുന്ന ഓപ്ഷനില്‍ നിന്ന് ചലാന്‍ നമ്പര്‍ ഐ.ടി.എന്‍.എസ് 280 സെലക്ട് ചെയ്യുക.
3. ടാക്‌സ് സെലക്ട് ചെയ്യുക. പേയ്‌മെന്റ് കാറ്റഗറി തെരഞ്ഞെടുക്കുക.
4. പേയ്‌മെന്റ് മോഡ് തെരഞ്ഞെടുക്കുക. ശേഷം അതിന്റെ വിവരങ്ങള്‍ നല്‍കുക.
5. പാന്‍ നമ്പര്‍, മേല്‍വിലാസം, അസസ്‌മെന്റ് ഇയര്‍ എന്നിവ ടൈപ്പ് ചെയ്യുക.
6. ക്യാപ്ച ടൈപ്പ് ചെയ്ത് ഫീസ് അടയ്ക്കുക.
പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?
ഐ.ടി റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യപ്പെടില്ല: പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കിലും ഐ.ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ഇവ രണ്ടും ബന്ധിപ്പിക്കാത്തിടത്തോളം കാലം ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ ആദായ നികുതി വകുപ്പ് പ്രോസസ് ചെയ്യില്ല.ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളെ ബാധിക്കും: ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിക്ഷേപത്തെയും സാരമായി ബാധിക്കും.
കാരണം ബാങ്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം കെവൈസി വിവരങ്ങളാണ്. കെവൈസി വിവരങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ പാന്‍കാര്‍ഡ് അത്യാവശ്യമാണ്. പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ അവ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിനും ഭീഷണിയാകും.
സേവിംഗ്സ് നിക്ഷേപത്തിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പലിശ നേടുകയാണെങ്കിൽ ടി.ഡി.എസായി നികുതി കുറയ്ക്കുന്നത് 20 ശതമാനമായിരിക്കും. എന്നാൽ പാൻ കാർഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കുന്ന ടി.ഡി.എസ് ഇതിന് ഇരട്ടിയായിരിക്കും.
ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളെ ബാധിക്കും: ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിക്ഷേപത്തെയും സാരമായി ബാധിക്കും. കാരണം ബാങ്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം കെവൈസി വിവരങ്ങളാണ്.
കെവൈസി വിവരങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ പാന്‍കാര്‍ഡ് അത്യാവശ്യമാണ്. പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ അവ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിനും ഭീഷണിയാകും. സേവിംഗ്സ് നിക്ഷേപത്തിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പലിശ നേടുകയാണെങ്കിൽ ടി.ഡി.എസായി നികുതി കുറയ്ക്കുന്നത് 20 ശതമാനമായിരിക്കും. എന്നാൽ പാൻ കാർഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കുന്ന ടി.ഡി.എസ് ഇതിന് ഇരട്ടിയായിരിക്കും.
Kerala
താമരശേരി കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്


കോഴിക്കോട്: താമരശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ അഞ്ചു വിദ്യാർഥികളുടെയും വീട്ടിൽ റെയ്ഡ് നടത്തും. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് റെയ്ഡ്. അഞ്ച് എസ്ഐമാരുൾപ്പെടുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക് ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. നിലവിൽ പരിശോധന നടക്കുന്നത് ചുങ്കത്താണ്.വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന് സമീപത്താണ് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജി.വി.എച്ച്.എസ്.എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഞായറാഴ്‌ച പരിപാടിയിൽ ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പാട്ട് നിലച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.പിന്നീട് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.
Kerala
മനുഷ്യ-വന്യജീവി സംഘർഷം: മൃഗങ്ങളെ നിരീക്ഷിക്കാൻ എ.ഐ


തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സർക്കാർ. വനാതിർത്തികളിൽ ഇതുവഴി വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണക്യാമറകൾ, പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷൻ വികസിപ്പിച്ച റിയൽ ടൈം മോണിറ്ററിങ് സംവിധാനം, തെർമൽ ഡ്രോണുകൾ, ക്യാമറാ ട്രാപ്പുകൾ എന്നിവ ഉപയോഗിച്ചാകും നിരീക്ഷണം.
കേരളത്തിലെ വനത്തിലെ സാഹചര്യം വിലയിരുത്തി മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രശ്നക്കാരായ വന്യജീവികളെ തിരിച്ചറിയും. നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത വനപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കാനാകും. ഇതിനുള്ള പ്രാരംഭനടപടി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ തുടങ്ങി. വനംവകുപ്പ് പ്രഖ്യാപിച്ച പത്ത് മിഷനുകളിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.
Kerala
ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി


തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓൺലൈനായപ്പോൾ സർവീസ് ചാർജിലും വർധന. ഫീസ് ഉയർന്നതിനുപിന്നിൽ സോഫ്റ്റ്‌വേർ പിഴവാണോയെന്നും സംശയമുണ്ട്. അധികൃതർ പ്രതികരിച്ചിട്ടില്ല. അച്ചടിക്കൂലി ഒഴിവാക്കിയപ്പോൾ സർവീസ് ചാർജിൽ അധികത്തുക ഈടാക്കിയതും പ്രിന്റിങ്ങിലെ സങ്കീർണതയുമാണ് ആദ്യദിനം കല്ലുകടിയായത്. ആറുമാസമായി തടസ്സപ്പെട്ട ആർ.സി. അച്ചടിപ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ പണമടച്ച പലർക്കും കൂടുതൽ തുക നൽകേണ്ടിവന്നു.
അച്ചടിക്കൂലിയായി ഈടാക്കിയിരുന്ന 245 രൂപയ്ക്കുപകരം ആർ.സി. നൽകേണ്ട എല്ലാ സേവനങ്ങളുടെയും സർവീസ് ചാർജ് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. രണ്ടും മൂന്നും സേവനങ്ങൾക്കൊപ്പമാണ് മിക്കപ്പോഴും ആർ.സി. വിതരണം ചെയ്യേണ്ടിവരുക. ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്. അച്ചടിക്കൂലി ഒഴിവാക്കിയതുകാരണം സർക്കാരിന് നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണം.
വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) 400 രൂപയാണ് സർവീസ് ചാർജായി ശനിയാഴ്ച ഈടാക്കിയത്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉൾപ്പെടെ 550 രൂപ ഫീസ് ചുമത്തി. നേരത്തേ 515 രൂപയായിരുന്നു. ഓൺലൈനായപ്പോൾ മോട്ടോർവാഹനവകുപ്പിന് ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോട്ടാർവാഹനവകുപ്പ് ഉപയോഗിക്കുന്നത്. കേന്ദ്രം സൗജന്യമായി പ്രിന്റ് നൽകുമ്പോഴാണ് സംസ്ഥാനം അധികനിരക്ക് ഈടാക്കുന്നത്.
ആർ.സി. പകർപ്പ് എടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വേറിൽ സജ്ജമായെങ്കിലും സങ്കീർണമായിരുന്നു. മുൻപ് ആർ.സി. തയ്യാറാക്കിയിരുന്ന കാർഡിന്റെ വലുപ്പത്തിൽ പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് അറിയിച്ചിരുന്നത്.എന്നാൽ, രണ്ടുപേജായി പ്രിന്റെടുക്കാനുള്ള സംവിധാനമാണുള്ളത്. ഇത് കാർഡാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഡ്രൈവിങ് ലൈസൻസ് കാർഡ് വലുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്