കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കണ്ടു, വാട്‌സാപ്പില്‍ കൈമാറി; യുവാവിന് ഒരുവര്‍ഷം തടവ്

എടക്കര: കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും വാട്സാപ്പിലൂടെ കാണുകയും കൈമാറുകയും ചെയ്ത സംഭവത്തില്‍ എടക്കര സ്വദേശിയായ യുവാവിനെ ഒരു വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
പാലേമാട് അറണാടംപാടം കൊളക്കാടന്‍ അജിനാസിനെ(22)യാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലു മാസം തടവും അനുഭവിക്കണം.