കൊട്ടിയൂരിൽ രോഹിണി ആരാധന 17-ന്

കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ശനിയാഴ്ച നടക്കും. രോഹിണി ആരാധന നാളിലാണ് സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുക. തുടർന്ന് ചതുശ്ശതങ്ങൾ ആരംഭിക്കും. 19-ന് തിരുവാതിര ചതുശ്ശതം, 20-ന് പുണർതം ചതുശ്ശതം, 22-ന് ആയില്യം ചുതുശ്ശതം, 24-ന് മകം കലം വരവ്. മകം നാൾ ഉച്ച ശീവേലിക്കുശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. 27-ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, 28-ന് തൃക്കലശാട്ട്.
ബുധനാഴ്ചയും നിരവധി ഭക്തർ അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി. നിത്യപൂജകളും നടന്നു. കളക്ടർ എസ്. ചന്ദ്രശേഖർ കൊട്ടിയൂരിൽ ദർശനം നടത്തി. കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായരുമായി കൂടിക്കാഴ്ചനടത്തുകയും ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.