പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവക്കുള്ള നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂൺ 19നകം സമർപ്പിക്കേണ്ടതാണ്.