തില്ലങ്കേരിയിൽ ആരോഗ്യ സബ്സെന്റർ നിർമിക്കാൻ നിർമലഗിരി കോളേജ് റിട്ട.പ്രൊഫസർ ഭൂമി സൗജന്യമായി നല്കി

Share our post

തില്ലങ്കേരി : തില്ലങ്കേരിയിൽ ആരോഗ്യ സബ്സെന്റർ നിർമിക്കാൻ നിർമലഗിരി കോളേജ് റിട്ട.പ്രൊഫസർ അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി. പഴേപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ അമ്മിണി, മകൻ ജെയ്ൻ അഗസ്റ്റിൻ എന്നിവരാണ് ഉരുവച്ചാൽ – കാക്കയങ്ങാട് റോഡരികിൽ കാവുംപടിയിൽ ലക്ഷങ്ങൾ വിലയുള്ള ഭൂമി സൗജന്യമായി നല്കിയത്. പഞ്ചായത്തിലെ 6,7, 8 വാർഡുകളിലായി അഞ്ച് സെന്റ് ഭൂമി ലഭിക്കുവാൻ ഭരണ സമിതി നടത്തിയ ശ്രമമാണ് വിജയം കണ്ടത്.

ആരോഗ്യ വകുപ്പ് ഫണ്ടുപയോഗിച്ച് ആരോഗ്യ സബ് സെന്റർ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് നടപടി തുടങ്ങി. കാവുംപടി, വഞ്ഞേരി , കണ്ണിരിട്ടി പ്രദേശത്തുള്ളവർക്ക് പുതിയ സബ് സെന്റർ പ്രയോജനപ്പെടും. ആരോഗ്യരംഗത്ത് തില്ലങ്കേരി പഞ്ചായത്തിന്റെ മറ്റൊരു പ്രധാന കേന്ദ്രമായും കാവുംപടി വഞ്ഞേരി മേഖലയുടെ വികസനത്തിന്റെ ഭാഗമായും പുതിയ ആരോഗ്യകേന്ദ്രം മാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!