കേരളത്തിലേക്ക് തോക്ക് കടത്ത്: ടി.പി കേസ് പ്രതി കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ടി.കെ. രജീഷിനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ബംഗളൂരുവിൽ നിന്നെത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞദിവസം കർണാടക പോലീസ് നടത്തിയ പരിശോധനയിൽ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രജീഷിനെ കസ്റ്റഡിയിലെടുത്തത്.
കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് രജീഷ് ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് പിടിയിലായവർ മൊഴിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക കോടതിയുടെ അറസ്റ്റ് വാറണ്ടുമായാണ് പോലീസ് കണ്ണൂരിലെത്തിയത്.