Kerala
നേട്ടങ്ങൾ വേഗത്തിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്
തിരുവനന്തപുരം : സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ച് വികസനം ത്വരിതപ്പെടുത്താനും ഭരണനേട്ടങ്ങൾ ജനങ്ങളിൽ വേഗമെത്തിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നാല് മേഖലാ അവലോകന യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനുമാകും ഊന്നൽ. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ഓഫീസർമാരുടെ യോഗവും ചേരും. മേഖലാ യോഗങ്ങളിൽ പരിഗണിക്കേണ്ട കാര്യങ്ങൾ ജൂൺ 30നുമുമ്പ് കലക്ടർമാർ തയ്യാറാക്കും.
അവലോകനം ഇങ്ങനെ
അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടെയും പരിപാടികളുടെയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പുരോഗതി, മുടങ്ങിക്കിടക്കുന്നവ ഉണ്ടെങ്കിൽ കാരണവും പരിഹാര നിർദേശവും, ആരംഭിക്കാനിരിക്കുന്നവ ഉണ്ടെങ്കിൽ അവയുടെ തൽസ്ഥിതിയും തടസ്സങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അവയുടെ പരിഹാര നിർദേശവും, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക.
പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ പുരോഗതി , പൊതുവിദ്യാലയങ്ങൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ, സിവിൽ സ്റ്റേഷനുകൾ ഉൾപ്പെടെ പൊതുസ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, സർക്കാരിന്റെ നാല് മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, ലൈഫ്/പുനർഗേഹം പദ്ധതിയുടെ സ്ഥിതിവിവരം, മലയോര / തീരദേശ ഹൈവേ, ദേശീയ ജലപാത പരോഗതി തുടങ്ങിയ കാര്യങ്ങളാണ് അവലോകനം ചെയ്യുക. ഇതിനുമുമ്പായി കലക്ടർമാർ ജില്ലാതല ശിൽപ്പശാല സംഘടിപ്പിക്കും.
മൂന്നായി തരംതിരിക്കും
അവലോകന യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെ മൂന്നായി തരംതിരിക്കും. സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടവ, വിവിധ വകുപ്പുകളുമായി ചർച്ചചെയ്ത് പരിഹരിക്കാവുന്നവ എന്നിവ ആദ്യതരത്തിൽ ഉൾപ്പെടുത്തും. ജില്ലകളിൽ പരിഹരിക്കാവുന്നവ, ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നവ എന്നിവയെ രണ്ടാംതരത്തിലാക്കും. രണ്ടിലും ഉൾപ്പെടാത്തവ പ്രത്യേകം പരിഗണിക്കും.
48 മണിക്കൂറിനുള്ളിൽ ഉത്തരവ്
ഓരോ മേഖലയിലും അവലോകന യോഗത്തിന്റെ ആദ്യഘട്ടത്തിൽ ചീഫ് സെക്രട്ടറിയും വകുപ്പുസെക്രട്ടറിമാരും പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളും. തീരുമാനത്തിൽ 48 മണിക്കൂറിനുള്ളിൽ ഉത്തരവിറക്കും. കലക്ടർമാർ ജില്ലാതലത്തിൽ കണ്ടെത്തുന്ന വിഷയങ്ങൾ സമർപ്പിക്കുന്നതിനും വകുപ്പുസെക്രട്ടറിമാർക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകൾക്ക് നടപടിയായി കൈമാറുന്നതിനും പ്രത്യേകം സോഫ്റ്റ് വെയറും തയ്യാറാക്കും.
Kerala
മൂന്നാറിൽ വയലറ്റ് വസന്തം; ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിട്ടു


മൂന്നാറിന് ഓരോ കാലത്തും ഒരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയുമെങ്കിൽ ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന് തുടക്കമാകും. നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് നിറം ഇടം പിടിക്കും. ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിടുന്ന കാലം. തേയിലത്തോട്ടങ്ങൾക്ക് നടുവിലും അതിരിട്ടുനിൽക്കുന്ന പാതയോരങ്ങളിലും കൂട്ടമായി പൂവിട്ടുനിൽക്കുന്ന ജക്കറാന്ത മരങ്ങൾ കാണാൻ മുടങ്ങാതെ വർഷാവർഷമെത്തുന്ന സഞ്ചാരികളുമുണ്ട്.
ജക്കറാന്ത മിമിസിഫോളിയ എന്ന ശാസ്ത്രനാമമുളള ഈ പൂമരം സ്പാത്തോഡിയ കുടുംബാംഗം തന്നെയാണ്. ബ്രീട്ടീഷുകാർ ഹൈറേഞ്ചിന്റെ മണ്ണിൽ തേയില പാകിയതിനൊപ്പം തണൽമരമായി ഈ നീലവാകയെയും മൂന്നാറിന്റെ മലമുകളുകളിലെത്തിച്ചിരുന്നു. കൊതുക് പടർത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷനേടുന്നതിനാണ് കൊതുകിനെ തുരത്താൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജക്കറാന്തകളെ മൂന്നാറിലെത്തിച്ചതെന്നും പഴമക്കാർ പറയാറുണ്ട്.വേനലവധി കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഈ വയലറ്റ് വസന്തമാണ്. സൂര്യശോഭയിൽ നീലാകാശത്തിന് താഴെ ജക്കറാന്തകൾ പൂത്തുലഞ്ഞുനിൽക്കുന്നത് കാണാനാണ് ഏറെ ഭംഗി. നിരവധി പൂമരങ്ങൾ ഒരോരോ കാലത്തും മൂന്നാറിന് അഴകുവിരിക്കാറുണ്ടെങ്കിലും ഈ നീല വാകയ്ക്ക് ആരാധകർ ഏറെയാണ്.
Kerala
പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ


തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ.പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
Kerala
ഇനി പ്ലാസ്റ്റിക് രഹിത വിനോദയാത്ര; സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും


കേരളത്തിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സര്‍ക്കാര്‍. 11 ജില്ലകളിലെ 79 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നിയമത്തില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും.മലയോര പ്രദേശങ്ങളില്‍ നിരോധിത ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വിതരണം, വില്‍പ്പന എന്നിവ നിരോധിക്കും. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.എന്‍ട്രി പോയിന്റുകളില്‍ ഇതിനായി പരിശോധന ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എന്‍ഒസി പുതുക്കി നല്‍കില്ല. പ്ലാസ്റ്റിക് വസ്തുക്കള്‍ മലയോര പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളും പിടിച്ചെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ടൂറിസം വനം വകുപ്പുകള്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്