61-കാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ചെന്ന് പരാതി; മരുമകള്‍ക്കെതിരേ കേസ്

കണ്ണൂര്‍: ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്ന പരാതിയില്‍ മരുമകള്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊറ്റാളിയിലെ മാടക്കര വീട്ടില്‍ കെ.രജിത (61) യ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ മകന്‍ ശ്രീജേഷിന്റെ ഭാര്യ സുജിതയ്‌ക്കെതിരേയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പരിക്കേറ്റ രജിത ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി.രണ്ടാഴ്ച മകളുടെ വീട്ടില്‍ താമസിച്ച് സ്വന്തം വീട്ടില്‍ തിരിച്ചെത്തി മുറിയില്‍ വിശ്രമിക്കുന്നതിനിടെ മരുമകള്‍ ചട്ടുകം പഴുപ്പിച്ച് വലതു കൈയില്‍ പൊള്ളിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തതായി രജിത വനിതാ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വീട്ടില്‍ തിരിച്ചെത്തിയതിന്റെ ദേഷ്യത്തിലാണ് ഇങ്ങനെ ചെയ്തതെന്നും പറയുന്നു.വനിതാ സ്റ്റേഷന്‍ എസ്.ഐ. ലീലാമ്മ ഫിലിപ്പ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും തര്‍ക്കം തുടരുകയായിരുന്നു. തുടര്‍ന്ന് രജിതയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.