തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾ

തലശ്ശേരി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഒരു തരത്തിലുള്ള സംഭാവനയും സ്വീകരിക്കാതെയുള്ള കോഴ്സാണെങ്കിലും ഇക്കാര്യങ്ങളിൽ വേണ്ട പ്രചാരണം ലഭിക്കാത്തതിനാൽ മുൻ വർഷങ്ങളിലെല്ലാം ഒട്ടേറെ സീറ്റുകളുടെ ഒഴിവുണ്ടായതായി സെന്റർ തലവനും പ്രിൻസിപ്പലുമായ ഡോ. എം.പി. രാജൻപറഞ്ഞു.
മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിലെയും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഇവിടുത്തെ കോഴ്സുകളിൽ ചേർന്ന് പഠിക്കാം. https://www.pondiuni.edu.in/home/ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിഗ്രി കോഴ്സുകൾക്ക് മൂന്ന് വർഷവും പി.ജിക്ക് രണ്ടു വർഷവും ഡിപ്ലോമ കോഴ്സിന് ഒരു വർഷവുമാണ് ദൈർഘ്യം.https://puccmaheadm.samarth.edu.in/
ഇപ്പോൾ മാഹിയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സെന്ററിന് സ്വന്തമായി പുതിയ കെട്ടിടം പണിയാൻ ചാലക്കരയിൽ അനുയോജ്യമായ സ്ഥലസൗകര്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഭൂമി കൈമാറ്റം നടന്നിട്ടില്ല. ഫോൺ: 9746607507. അസിസ്റ്റന്റ് രജിസ്ട്രാർ ശിവഗുണനാഥൻ, അസി. പ്രൊഫസർ ഇജാഷ്, ലക്ചറർ കെ.പി. അദിബ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.