സർവകലാശാലയിൽ അധ്യാപക ഒഴിവ്

കണ്ണൂർ : സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററുകളായ കാസർകോട്, ധർമശാല, മാനന്തവാടി എന്നിവിടങ്ങളിൽ ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നാളെ താവക്കര ക്യാംപസിൽ നടക്കും.
എൻ.സി.ടി.ഇ യോഗ്യതയുള്ള ഉദ്യോഗാർഥികൾ 10നു ഹാജരാകണം. കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ്, മലയാളം പഠനവകുപ്പുകളിൽ അസി.പ്രഫസർ (പാർട് ടൈം) തസ്തികയിലേക്ക് യു.ജി.സി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 24.