Kannur
കണ്ണൂർ നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം

കണ്ണൂർ : കണ്ണൂർ നഗരത്തിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ കോർപ്പറേഷൻ. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഇടവഴികളിലും ജങ്ഷനുകളിലും നായകൾ കൂട്ടമായി വിഹരിക്കുന്നു. വാഹനയാത്രക്കാർ ഭയത്തോടെയാണ് രാത്രി റോഡിലേക്കിറങ്ങുന്നത്. നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടി നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
തെക്കീബസാർ, താളിക്കാവ്, തായെത്തെരു, കാനത്തൂർ, പയ്യാമ്പലം, പഞ്ഞിക്കയിൽ, കക്കാട്, പുഴാതി, നീർച്ചാൽ, പടന്ന, കുറുവ, വെത്തിലപള്ളി ഡിവിഷനുകളിലും നായശല്യം രൂക്ഷം. പേവിഷ ബാധയേറ്റ നായ നിരവധിപേരെ കടിക്കുന്ന സാഹചര്യമുണ്ടായിട്ടും അധികൃതർ മൗനം പാലിക്കുന്നു. കൗൺസിൽ യോഗത്തിൽ വിഷയം കൗൺസിലർമാർ നിരന്തരം ഉന്നയിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുന്നില്ല. ആനിമൽ ബെർത്ത് കൺട്രോൾ പദ്ധതിയും പേവിഷ പ്രതിരോധ വാക്സിനേഷനും കോർപ്പറേഷനിൽ യഥാസമയം നടത്തുന്നില്ലെന്ന് വ്യാപക പരാതിയാണ് ഉയരുന്നത്. ജില്ലാ പഞ്ചായത്ത് സഹകരണത്തോടെയാണ് എബിസി പദ്ധതി നടപ്പാക്കിയിരുന്നത്. നിലവിൽ നായകളെ പിടികൂടാൻ കോർപ്പറേഷൻ പരിധിയിൽ ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ നായകളെ പിടികൂടി പടിയൂരിലെ എ.ബി.സി കേന്ദ്രത്തിൽ എത്തിച്ച് വന്ധീകരണം നടത്തുന്നുണ്ട്.
നഗരത്തിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ഭക്ഷിക്കാൻ നായകൾ കൂട്ടത്തോടെ എത്തുകയാണ്. പഴയ ബസ്‌സ്‌റ്റാൻഡ് നായകളുടെ വിഹാരകേന്ദ്രമായി. പയ്യാമ്പലം ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളും നായശല്യത്തിൽ പൊറുതിമുട്ടുന്നു.
തെരുവ് നായകളെ പിടികൂടാൻ അടിയന്തര നടപടിവേണം
മുഴപ്പിലങ്ങാട് പഞ്ചായത്തിൽ അലഞ്ഞുതിരിയുന്ന നായകളെ പിടികൂടാൻ അടിയന്തര നടപടിവേണമെന്ന് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലുള്ള നൂറുനായകളെ പിടികൂടാൻ ഉടൻ നടപടിയെടുക്കണമെന്നും യോഗം ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഞായറാഴ്‌ച മുഴപ്പിലങ്ങാട് പതിനൊന്നുകാരൻ തെരുവുനായകളുടെ കടിയേറ്റുമരിച്ച സാഹചര്യത്തിലാണ് ഭരണസമിതി അടിയന്തരയോഗം ചേർന്നത്. എ.ബി.സി പദ്ധതിക്കായി 2022–23 വർഷത്തിൽ ഒന്നര ലക്ഷം രൂപ പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന് നൽകി. നൂറ് നായകളെ പിടിക്കാനുള്ള തുകയാണിത്.
തെരുവുനായ ആക്രമണം തടയാൻ എടുക്കേണ്ട പ്രതിരോധ നടപടികളും യോഗത്തിൽ തീരുമാനിച്ചു.
പൂട്ടിയിടുന്ന വീടുകളുടെയും നിർമാണത്തിലിരിക്കുന്ന വീടുകളുടെയും ഗേറ്റുകൾ സ്ഥിരമായി അടച്ചിടണം.
നിർമാണത്തിലിരിക്കുന്ന വീടുകൾക്കുള്ളിലേക്ക് നായകൾ പ്രവേശിക്കാതിരിക്കാൻ താൽക്കാലിക വാതിലുകൾ വയ്‌ക്കണം.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കും. അക്രമാസക്തരായ നായകളെ പിടിച്ച് സൂക്ഷിക്കാനുള്ള കൂടുകൾ പഞ്ചായത്ത് പരിധിയിൽതന്നെ സ്ഥാപിക്കണം.
പട്ടിപിടിത്തത്തിൽ താൽപര്യമുള്ളവർക്കായി പരിശീലന ക്ലാസ് നടത്താനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത അധ്യക്ഷയായി. മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്ത്, ഡോ. സൂര്യ, പഞ്ചായത്ത് സെക്രട്ടറി കെ. സ്‌മിത തുടങ്ങിയവർ പങ്കെടുത്തു.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്