എസ്.സി പ്രമോട്ടർ നിയമനം: അപേക്ഷ ജൂൺ 20വരെ
കണ്ണൂർ : ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതിയിൽപെട്ടവരായിരിക്കണം. പ്രായപരിധി 18-40. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂൺ 20നകം അപേക്ഷ നൽകണം. ഫോൺ. 0497 2700596. ഇമെയിൽ ddoscknr@gmail.com