രക്തദാനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവധിയുമായി കേരള സർവകലാശാല; ഇത്തരത്തിൽ അവധി നൽകുന്ന ആദ്യത്തെ സർവകലാശാല

Share our post

തിരുവനന്തപുരം: രക്തദാനത്തിനായി അവധി പ്രഖ്യാപിച്ച് കേരള സർവകലാശാല. രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസത്തെ അവധിയും അറ്റൻഡൻസും നൽകാൻ കേരള സർവകലാശാല തീരുമാനിച്ചു.

ആസ്പത്രിയിൽ നിന്നു നൽകുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ച് കോളേജ് പ്രിൻസിപ്പൽ ആയിരിക്കും അവധി അനുവദിക്കുക.

മൂന്ന് മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ഇങ്ങനെ അവധി നൽകാനാവും.രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സിൻഡിക്കേറ്റാണ് ഈ തീരുമാനമെടുത്തത്. രക്തദാനത്തിന് അവധി പ്രഖ്യാപിക്കുന്ന ആദ്യ സർവകലാശാലയാണ് കേരള സര്‍വകലാശാല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!