കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്‌മാൻ നിയമനം

കണ്ണൂർ : കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്‌മാൻ കാർപ്പന്ററി, സിവിൽ, വെൽഡിങ്, സ്മിത്തി, ഇലക്ട്രിക്കൽ, ടെക്സ്‌റ്റൈൽ, ഡെമോൺസ്ട്രേറ്റർ ഇലക്ട്രിക്കൽ, സിവിൽ, വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും.
ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 20-ന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.