അഞ്ചുപേര്‍ മരിച്ച വാഹനാപകടം, സ്വര്‍ണക്കടത്തും പൊട്ടിക്കലും; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രധാനപ്രതി അറസ്റ്റില്‍. കൊടുവള്ളി സ്വദേശി നാദിര്‍ കുടുക്കിലാണ് അറസ്റ്റിലായത്.
നേപ്പാള്‍ വഴി കേരളത്തിലേക്ക് എത്തിയ നാദിറിനെ കസ്റ്റംസ് സംഘമാണ് പിടികൂടിയത്. അര്ജുന് ആയങ്കി ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്.
2021 ജൂണ്‍ 21-ന് പുലര്‍ച്ചെ രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചത്.
ഇതിനുപിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നത്.
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ പിന്തുടരുന്നതിനിടെയാണ് ഇതിലൊരു വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര് മരിച്ചതെന്നും പിന്നീട് കണ്ടെത്തി. കേസില്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഒട്ടേറെപേരും അറസ്റ്റിലായി.