ഹര്‍ത്താലില്‍ സഹകരിക്കില്ല, കണ്ണൂരില്‍ ചിക്കന്‍ വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന് ചിക്കന്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍

Share our post

കണ്ണൂര്‍: ജൂണ്‍ പതിനഞ്ചാം തീയതി ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിക്കന്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വില വര്‍ദ്ധനവിനെതിരെയാണ് കടകള്‍ അടക്കുന്നത് വ്യാപാരികളെ സംബന്ധിച്ചിടത്തോളം മറ്റ് ഇതര സാധനങ്ങള്‍ക്കും വില വര്‍ദ്ധനവ് നിലവിലുണ്ട് കോഴി വില കോഴിത്തീറ്റ കോഴി കുഞ്ഞുങ്ങള്‍ ഇവയുടെ വില നിയന്ത്രിക്കുന്നത് തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളാണ്.

കേരളത്തില്‍ ഇതിന്റെ ഉത്പാദനം തീരെയില്ല അതുകൊണ്ടുതന്നെ കേരളത്തില്‍ കടകള്‍ അടച്ചത് കൊണ്ട് ഇതിനൊരു ശാശ്വത പരിഹാരവും അല്ല ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ ഇപ്പോള്‍ കോഴി വില കുറവാണ് വില നിയന്ത്രിക്കുവാനും കേരളത്തിലെ കോഴി ഫാമുകള്‍ നിലനിര്‍ത്തുവാനും ആവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഉണ്ടാവണം. കോഴി കര്‍ഷകരെ സംബന്ധിച്ചിടത്തോളം മിതമായ വില ശാശ്വതമായി നിലനിന്നില്ലെങ്കില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

കേരളത്തില്‍ ഫാമുകളില്‍ കോഴി ലഭ്യത വര്‍ദ്ധിക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ വിലകുറയുകയാണ് പതിവ് ആയതു കൊണ്ട് തന്നെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് ഈ അവസരങ്ങളില്‍ ഉണ്ടാകുന്നത് വില വര്‍ദ്ധനവിനെതിരെ കേരളത്തില്‍ ഒരു ദിവസം കടയടച്ചതു കൊണ്ട് യാതൊരു പ്രയോജനവും വ്യാപാരികള്‍ ഉണ്ടാവില്ല.

മറിച്ച്‌ വന്‍കിട മാളുകളും കോഴി വളര്‍ത്തുന്ന ഫാമുകളിലും എല്ലാം കോഴികള്‍ ലഭ്യമാകുകയും ചെയ്യും. ചെറുകിട ഇടത്തര കച്ചവടക്കാര്‍ മാത്രം കടയടക്കുന്നത് കൊണ്ട് പൂര്‍ണ്ണമായും ഈ മേഖല സ്തംഭിപ്പിക്കാന്‍ കഴിയില്ല.

ആയതിനാല്‍ പതിനഞ്ചാം തീയതി നടത്തുന്ന ഹര്‍ത്താലില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിക്കന്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യുടെ കീഴിലുള്ളമുഴുവന്‍ കടകളും തുറക്കണമെന്ന് ആഹ്വാനം ചെയ്തു.

സംസ്ഥാനതലത്തില്‍ ഈ വിഷയത്തില്‍ ഇടപെടുവാന്‍ ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി അടക്കമുള്ള നേതാക്കള്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി വ്യാപാരികള്‍ക്കും കോഴി കര്‍ഷകര്‍ക്കും ന്യായമായ പരിഹാരം കാണുന്നതിന് ഇടപെടല്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. വി. സലീം സെക്രട്ടറി യാസിര്‍ ട്രഷറര്‍ഷാഹുല്‍ ഖാലിദ് എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!