വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2022-2023 അധ്യയന വര്‍ഷത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി എസ്. എസ്. എല്‍ .സി, പ്ലസ്. ടു, ടി. എച്ച് .എസ്. എല്‍. സി, വി. എച്ച് .എസ് .സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
എസ് .സി/ എസ് ടി വിഭാഗക്കാര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ട്. അവസാന തീയതി ജൂലൈ 20. www.agriworkersfund.org ല്‍ അപേക്ഷാഫോം ലഭിക്കും. വിവരങ്ങള്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0474- 2766843, 2950183.