ലഹരി വിരുദ്ധ ബോധവൽക്കരണ ഓൺലൈൻ സ്‌കിറ്റ് മത്സരങ്ങൾ

പാനൂർ: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി മലബാർ ക്യാൻസർ സെന്റർ, കണ്ണൂർ ജില്ല ക്യാൻസർ കൺട്രോൾ കൺസോർഷ്യം, എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ഓൺലൈൻ സ്‌കിറ്റ് മത്സരം, ആനിമേഷൻ വീഡിയോ മത്സരം, കഥാ, കവിതാ രചനാ മത്സരം എന്നിവ നടത്തുന്നു.
വിദ്യാർത്ഥികൾക്കും , പൊതുജനങ്ങൾക്കും നടത്തുന്ന ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കുന്നവർ 20ന് മുമ്പ് മൂന്ന് മിനുട്ട് ദൈർഘ്യമുളള വീഡിയോ അയച്ചു തരേണ്ടതാണ്. 17 ന് രാവിലെ 10 മണിക്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടക്കുന്ന കഥാ, കവിതാ രചനാ മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.
ലഹരി വിരുദ്ധ ബോധവൽക്കരണ ഓൺലൈൻ മത്സരങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 9496184128 ഈ നമ്പറിൽ ബന്ധപ്പെടുക. വീഡിയോ അയക്കേണ്ട ഇ മെയിൽ വിലാസം nodrugskccc2023@gmail.com