അഗതിമന്ദിരത്തില്‍ ഭിന്നശേഷിക്കാരിയെ പലതവണ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

എടച്ചേരി: അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പട്ടായിപ്പറമ്പ് കെ.ടി. യൂനുസിനെ(35)യാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ വടകര കോടതി റിമാന്‍ഡ് ചെയ്തു.
അഗതിമന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ പ്രതി പലതവണ പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞദിവസം ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. യുവതിയില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു.
യൂനുസ് ഒന്നരവര്‍ഷമായി ഈ സ്ഥാപനത്തില്‍ കെയര്‍ ടേക്കറായി ജോലിചെയ്തുവരുകയായിരുന്നു. പ്രതിയെ എടച്ചേരി പോലീസ് വടകരയിലെ സി.ജെ.എം. കോടതിയില്‍ ഹാജരാക്കി.
എടച്ചേരി എസ്.ഐ. വി.കെ. കിരണാണ് പ്രതിയെ പിടികൂടിയത്. വടകര വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ എം. ഉഷാകുമാരിക്കാണ് അന്വേഷണച്ചുമതല.