കൊലക്കേസിലടക്കം പ്രതി; കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പാനൂര്‍(കണ്ണൂര്‍): ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചെണ്ടയാട് താഴെപീടികയില്‍ ശ്യാംജിത്തിനെ (27) പോലീസ് കാപ്പ ചുമത്തി അറസ്റ്റുചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.ആസാദും സംഘവും പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്.
മാഹിയിലെ സി.പി.എം. നേതാവ് കണ്ണിപ്പൊയില്‍ ബാബു വധക്കേസ് ഉള്‍പ്പെടെയുള്ള കൊലപാതക, അക്രമക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ സിറ്റി പോലീസ് മേധാവി അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ ഉത്തരവുപ്രകാരമാണ് നടപടി.
പ്രിന്‍സിപ്പല്‍ എസ്.ഐ. സി.സി.ലതീഷ്, എസ്.ഐ. എന്‍.ഷിജി, സീനിയര്‍ സി.പി.ഒ.മാരായ ശ്രീജിത്ത്, രോഷിത്ത്, ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.