മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു

Share our post

മലപ്പുറം: പൊന്നാനിയിൽ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാട്ടുകാരെയും വീട്ടുകാരെയും കണ്ണിരിലാഴ്ത്തിയ സംഭവം ഉണ്ടായത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) മരണപ്പെട്ടത്.

മകന്റെ മരണം വാർത്തയറിഞ്ഞ് അതിൽ താങ്ങാനാവാതെ മാതാവ് ഖദീജ(70) തളർന്നു വീഴുകയും ഉടൻ താലൂസ്പത്രിയിലെത്തിലെത്തിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് ഖദീജ മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച 4.30 നാണ് സുലൈമാൻ മരണപ്പെട്ടത് തൊട്ടുപിന്നാലെ 6.30-ന് ഉമ്മ ഖദീജയും മരിക്കുകയായിരുന്നു.

കുറെ വർഷങ്ങളായി വിദേശത്തായിരുന്നു ജോലി. പിന്നീട് സുലൈമാൻ ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!